അടച്ചുപൂട്ടിയ ബിവറേജിനു പകരം കൺസ്യൂമർ ഫെഡിന്റെ മദ്യ സൂപ്പർമ്മാർക്കറ്റ് വരുന്നു. പ്രദേശവാസികൾ പ്രക്ഷോപത്തിലേക്ക്.

അടച്ചുപൂട്ടിയ ബിവറേജിനു പകരം കൺസ്യൂമർ ഫെഡിന്റെ മദ്യ സൂപ്പർമ്മാർക്കറ്റ് വരുന്നു. പ്രദേശവാസികൾ പ്രക്ഷോപത്തിലേക്ക്
ഉദുമ ഗ്രാമപഞ്ചായത്തിലെ പാലക്കുന്ന് പള്ളം കെഎസ്‌ടി പി റോഡിനു സമീപം അടച്ചു പൂട്ടിയ ബിവറേജിനു പകരം അതേ സ്ഥലത്ത് കൺസ്യൂമർ ഫെഡിന്റെ ചില്ലറ മദ്യ വിൽപ്പന ശാല തുറക്കുന്നത് പ്രദേശ വാസികളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോപം തുടങ്ങുമെന്നും പാലക്കുന്ന് പള്ളം റീഡ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നേരെത്തേ ഉണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് പ്രദേശവാസികൾക്കും സ്കൂളിലും കോളേജിലും വരുന്ന വിദ്യാർത്ഥികൾക്കും കെഎസ്‌ടിപി റോഡിൽ നിന്ന് താജ് ഹോട്ടലിലേക്കും വരുന്ന വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിച്ചതിനാൽ പ്രക്ഷോപത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയാണുണ്ടായത്. നിലവിൽ പ്രസ്തുത സ്ഥലത്തിനു തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയവും ഉദുമ ഗ്രാമ പഞ്ചായത്ത് കെട്ടിടവും നിലനിൽക്കേ കൺസ്യൂമർ ഫെഡിന്റെ സൂപ്പർമ്മാർക്കറ്റ് രീതിയിലുള്ള ചില്ലറ മദ്യ വിൽപ്പന ശാല വരുന്നത് സമാധാനത്തോടെയുള്ള ജീവിത വ്യവഹാരത്തിനു ഭീഷണിയാണെന്നും ഈ നീക്കത്തിൽ നിന്നും കൺസ്യൂമർ ഫെഡ് പിന്തിരിയണമെന്നും മസ്ജിദ് ഭാരവാഹികൾ പറഞ്ഞു.