ഷാര്‍ജ അല്‍ നഹ്ദയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യകാരും

Share

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ നഹ്ദയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ബംഗളൂരു സ്വദേശിയാ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു എന്നവരാണ് മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി പത്തോടെയാണ് ഷാര്‍ജ അന്നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് പൊലിസിന്റെ കണക്ക്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന്റെ കീഴിലെ ഡി.എക്‌സ്.ബി ലൈവ് എന്ന സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സംഗീതനിശകള്‍ക്ക് സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈ സ്വദേശിനി സംറീന്‍ ബാനു ദുബൈയിലെ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. അപകടത്തില്‍ ഇവരുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. സംറീന്റെ മൃതദേഹം ഖിസൈസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Back to Top