തന്നെ എടുത്തെറിഞ്ഞ ആള്‍ മുമ്ബ് സുഹൃത്തുക്കളേയും ആക്രമിച്ചിട്ടുണ്ട്’,ആക്രമണംപ്രകോപനമില്ലാതെയെന്നും പെണ്‍കുട്ടി

Share

തന്നെ എടുത്തെറിഞ്ഞ ആള്‍ മുമ്ബ് സുഹൃത്തുക്കളേയും ആക്രമിച്ചിട്ടുണ്ട്’,ആക്രമണംപ്രകോപനമില്ലാതെയെന്നും പെണ്‍കുട്ടി, പ്രതിക്ക് മാനസിക പ്രശ്നം ഉള്ളതായി അറിയില്ലെന്ന് പൊലീസ്

കാസര്‍കോട് : കാസര്‍കോട് ഉദ്യാവറില്‍ 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആള്‍ തന്റെ സുഹൃത്തുക്കളെ നേരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട ഒന്‍പത് വയസുകാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്ക‌‍ര്‍ സിദ്ദിഖ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് തയാറെടുക്കുകയാണ്.ഇയാള്‍ക്ക് മാനസിക പ്രശ്നം ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴി കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. പോക്സോ വകുപ്പ് ഉളളതിനാലാണിത്. വധശ്രമവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 7.20നാണ് മദ്രസ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ യാതൊരു പ്രകോപനവും ഇല്ലാതെ എടുത്ത് എറിഞ്ഞത്. റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കര്‍ സിദ്ദിഖ്, എടുത്തെറിയുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ‘സൈക്കോ’ എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

Back to Top