അൻസാറുൽ മുസ്ലിമീൻ അസോസിയേഷൻ റംസാൻ റിലീഫും അനുമോദനവും നടത്തി

Share

ചെർക്കള ബാലടുക്ക അൻസാറുൽ മുസ്ലിമീൻ അസോസിയേഷൻ റംസാൻ റിലീഫും, രോഗിക്കുള്ള ചികിത്സാ സഹായം, ബാലടുക്ക നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും സമസ്ത പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് ഷാന, മുഹമ്മദ്‌ ശമ്മാസ്, ബാലടുക്ക മജ്മഹ് അസ്മാഹ് ലിതഹ് ഫീളിൽ ഖുർആൻ കോളേജിൽ നിന്നും പരിശുദ്ധ ഖുർആൻ ഹൃധ്യസ്ഥമാക്കിയ ഹാഫിള് മുഹമ്മദ്‌ ശസിൻ ഇബിനു സലീം, ഹാഫിള് മുഹമ്മദ്‌ ഷാഹിദ് അബ്ദുൽ സത്താർ എന്നിവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

ബാലടുക്ക നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ സലാം ചെർക്കളയുടെ അധ്യക്ഷതയിൽ ഇബ്രാഹിം ഖലീൽ ഹുദവി ഉത്ഘാടനം ചെയ്തു. അബ്ദുൽ അസിസ് മൗലവി പ്രാർത്ഥന നടത്തി

ചടങ്ങിൽ ഹാഫിള് റിയാസ് മൗലവി, ഷംസുദ്ദീൻ മുസ്‌ലിയാർ, ആലംപാടി മുഹമ്മദ്‌ ഹാജി, കെ.എ. മുഹമ്മദ്‌, ഫൈസൽ പൈച്ചു, കെ.എം. ഇബ്രാഹിം, സിദ്ദിഖ് ബാലടുക്ക, മുഹമ്മദ്‌ സി, അബ്ബാസ് പൊവ്വൽ, സി.എ. സൂപ്പി, ശിഹാബ് ബി.എം. കുഞ്ഞുലി, നിസാമുദ്ദീൻ ബാലടുക്ക തുടങ്ങിയവർ സംസാരിച്ചു.

യുസഫ് ദാരിമി സ്വാഗതവും ശരീഫ് ബാലടുക്ക നന്ദിയും പറഞ്ഞു.

Back to Top