അഡൂർ കാറഡുക്ക കടുമന ശ്രീ വനദുർഗ്ഗാ പരമേശ്വരി ക്ഷേത്രം വാർഷിക മഹോത്സവം ഏപ്രിൽ 5,6 തിയ്യതികളിൽ 

Share

2024 ഏപ്രിൽ 5, 6 തീയതികളിൽ വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിവിധ വൈദിക, ധാർമ്മിക സാംസ്‌കാരിക പരിപാടികളോടെ കടുമന ശ്രീ വനദുർഗ്ഗാ പരമേശ്വരി ക്ഷേത്ര വാർഷിക മഹോത്സവം കൊണ്ടാടും

ഇടനീർ മഠാധിപതി ശ്രീ ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി, ബ്രഹ്‌മശ്രീ വേദമൂർത്തി വാസുദേവ തന്ത്രി കുണ്ടാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂജാ കർമങ്ങൾ നടക്കും.

കലവറ നിറയ്ക്കൽ, ഉഷപൂജ, മഹാപൂജ, ദീപാരാധന, തിരുവത്തായം അളക്കൽ, വിശേഷാൽ കാർത്തിക പൂജ, രക്തേശ്വരി തംമ്പിലം, ഗണപതി ഹോമം നവകാഭിഷേകം, തുലാഭാരം തായമ്പക തുടങ്ങിയ ആചാര പൂജകൾ നടക്കും

ശ്രീമാതാ നൃത്ത ഭജന സംഘം, ജയനഗർ, മാർപ്പനടുക്കം, ശ്രീ ധർമ്മശാസ്ത‌താ ഭജന സംഘം, കുളിയൻകല്, ശങ്കരംപാടി, വനദുർഗ്ഗാ ഭജനാ സംഘം കടുമന, ശ്രീ മഹമായി ന്യത്ത ഭജന സംഘം ബളവന്തടുക്കം തുടങ്ങിയവരുടെ ഭജനയും

രാത്രി റിതം മ്യൂസിക്ക് ബാണ്ടൻഡ് ഗാഡിഗുഡ്ഡ, കാസറഗോഡ് അവതരിപ്പിക്കുന്ന കരോകെ ഗാനമേള, ചിലങ്കപൂജ, നൃത്തശിൽപ്പമടക്കമുള്ള വിവിധ കലാപരിപാടികൾ നടക്കും.

ഭഗവൽ പ്രസാദമായി അന്നദാന വിതരണവുമുണ്ടാകും

Back to Top