പള്ളിക്കരയിൽ മകൻ പിതാവിനെ തലക്ക് അടിച്ചു കൊന്നു   

Share

പള്ളിക്കര : ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പിതാവ് മരണപ്പെട്ടു.

പള്ളിക്കര സെൻ്റ് മേരീസ് സ്കൂളിന് സമീപത്തുള്ള ആജ്ഞനേയ തീയ്യറ്ററിന്റെ പിറക് വശം താമസിക്കുന്ന അപ്പുക്കുഞ്ഞി (65) ആണ് മകൻ്റെ അടിയേറ്റ് മരിച്ചു.

മകൻ പ്രമോദിനെ ബേക്കൽപോലീസ് കസ്റ്റഡിലെടുത്തു. ഇന്ന് വൈകീട്ട് 7 മണിയോടെ സംഭവം.

പ്രതി നിരന്തരം വീട്ടിൽ വെച്ച് ബഹളമുണ്ടാക്കുന്നത് അപ്പുക്കുഞ്ഞി പോലീസ് സ്റ്റേഷനിൽ വന്ന് പറഞ്ഞതിലുള്ള വിരോധത്തിൽ ഇന്നലെ ഉച്ചക്കും മകൻ പിതാവിനെ വധിക്കാൻ ശ്രമിച്ചിരുന്നു.

ഈ സംഭവത്തിൽ പ്രതിയുടെ പേരിൽ ഇന്ന് ബേക്കൽ പോലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം ഇന്ന് വൈകീട്ട് വീട്ടിൽ എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Back to Top