കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കംഫർട്ട് സ്റ്റേഷൻ ആഴ്ചകളായി അടച്ചിട്ടു

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കംഫർട്ട് സ്റ്റേഷൻ ആഴ്ചകളായി അടച്ചിട്ടു:
ദുരിതം
ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിട്ട് ആഴ്ചകൾ.
താലൂക്ക് ഓഫീസും വിവിധ സർക്കാർ ഓഫീസുകൾ അടങ്ങിയ മിനി സിവിൽ സ്റ്റേഷൻ, ഹൊസ്ദുർഗ് പോലീസ്, സി ഐ, ഡി വൈ എസ് പി ഓഫീസുകൾ, ഫയർ സ്റ്റേഷൻ, നഗരസഭാ ഓഫീസ് എല്ലാം പ്രവർത്തിക്കുന്ന ഇവിടെ പ്രവൃത്തി ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ എത്തുന്ന സ്ഥലമാണ്. ഇവർക്കെല്ലാം പ്രാഥമികാവശ്യങ്ങൾക്കുതകുന്നതായിരുന്നു കംഫർട്ട് സ്റ്റേഷൻ. മഴയും തുടങ്ങിയതോടെ ഇവിടെയെത്തുന്ന സ്തീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇതോടെ ദുരിതത്തിലായി.
കാഞ്ഞങ്ങാട് നഗരസഭയുടെ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് മിഡ് ടൗൺ റോട്ടറി ക്ലബാണ് കെട്ടിടം പുതുക്കി ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പുറത്ത് ടാപ്പും സ്ഥാപിച്ചിരുന്നു. സെപ്റ്റിട് ടാങ്കിന്റെ പ്രശ്‌നം മൂലമാണ് കംഫർട് സ്റ്റേഷൻ അടച്ചിട്ടതെന്ന് പറയുന്നു. എന്നാൽ ഇതിന്റെ ജോലികളൊന്നും നടക്കുന്നുമില്ല. കംഫർട് സ്റ്റേഷൻ അടഞ്ഞതോടെ പലരും സമീപങ്ങളിൽ തന്നെ മൂത്രമൊഴിക്കുന്നത് പ്രദേശത്ത് കൊതുകുശല്യവും വർധിപ്പിച്ചിട്ടുണ്ട്. ഓട്ടോഡ്രൈവർമാർ നഗരസഭാ അധികൃതരെ സന്ദർശിച്ച് ദുരിതങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
………………
പടം- ആഴ്ചകളായി അടച്ചിട്ട കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കംഫർട് സ്റ്റേഷൻ.