പൂച്ചക്കാട് കിഴക്കേകരയിലെ ഗീതാ ചന്ദ്രൻ അന്തരിച്ചു

പൂച്ചക്കാട് : പൂച്ചക്കാട് കിഴക്കേകരയിലെ തോട്ടത്തിൽ ചന്ദ്രന്റെ ഭാര്യ ഗീതാ ചന്ദ്രൻ (52) അന്തരിച്ചു പരേതരായ മാവുങ്കാൽ മൂലകണ്ടം കുമാരന്റെയും നാരായണിയുടെയും മകളാണ്. സി പി ഐ (എം )തോട്ടം കീക്കാൻ ബ്രാഞ്ച് മെമ്പർ, പള്ളിക്കര സഹകരണ ബാങ്ക് മുൻ ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ സജിത്ത് (ഒമേഗ ട്രാവൽസ് കാഞ്ഞങ്ങാട് ), സജിത, ജിജിത മരുമക്കൾ ഹർഷ, രാജേഷ് (ദുബായ് ), ഉണ്ണികൃഷ്ണൻ (ദുബായ് )സഹോദരങ്ങൾ ശ്യാമള, വിജി, അമ്പിളി, ശശി.