മംഗൽപാടി പഞ്ചായത്ത്ന് മുമ്പിൽ നടക്കുന്ന സമരം ശക്തമാക്കാൻ ഒരുങ്ങി. ഇരുപത്തിരണ്ടദിവസത്തെ ധർണ്ണ സമരം NCP കാസർഗോഡ് ജില്ല പ്രസിഡന്റ് കരീംചന്തേര ഉദ്ഘാടനംചെയ്തു.

Share

 

മംഗൽപാടി പഞ്ചായത്ത്ന് മുമ്പിൽ നടക്കുന്ന സമരം ശക്തമാക്കാൻ ഒരുങ്ങി. L D F
സമരത്തിന്റ ഭാഗമായി  ഉയർത്തിപിടിക്കുന്ന വിഷയം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ അകത്ത് പഞ്ചായത്ത് സ്തംഭിക്കുന്ന രീതിയിലേക്ക് സമരം മാറ്റാൻ ഒരുങ്ങി സമര സമിതി നേതാക്കൾ

ഇടതുപക്ഷ ജനാധിപത്യ മുന്നണി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധർണ്ണ സമരം  അഴിമതിയും കെടും കാര്യസ്ഥതയും കൈ മുതലാക്കിയ മുസ്ലിം ലീഗ് ഭരണസമിതിയുടെ നിഷ്കൃയത്വത്തിനെതിരെ LDF മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഇരുപത്തിരണ്ടദിവസത്തെ ധർണ്ണ സമരം NCP കാസർഗോഡ് ജില്ല പ്രസിഡന്റ് കരീംചന്തേര ഉദ്ഘാടനംചെയ്തു. ഡി വൈ എഫ് ഐ ജില്ല ജോയിന്റ് സെക്രട്ടറി സാദ്ദിഖ് ചെറുഗോളി അധ്യക്ഷതവഹിച്ചു , എസ്എഫ് ഐ ജില്ലാ സെക്രട്ടറി വിവിൻ പായം, എൻസിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മഹമൂദ് കൈക്കമ്പ   ,ഫറൂക്ക് ഷിറിയ ‘അഷറഫ് മുട്ടം,LDF കൺവിനർ ഹമീദ് കോസ് മോസ് സിദ്ദിഖ് കൈകമ്പ , എൻസിപി കാസർഗോഡ് ബ്ലോക്ക് പ്രസിഡണ്ട് ഉബൈദുള്ള കടവത്ത്, NCP മഹിളാ കോൺഗ്രസ്‌ നേതാവ് ഖദീജ,തുടങ്ങിയവ സംസാരിച്ചു. ഹരീഷ് കുമാർ ഷെട്ടി സ്വാഗതം പറഞ്ഞു ഉപ്പളയിലും പരിസര പ്രദേശങ്ങളിലും ഫ്ലസ്റ്ററിക് മാലിന്യം കത്തിക്കുന്ന സമുഹ്യ ദ്രോഹികൾ കെതിരെ ശക്തമായ നടപടികൾ കൈകോളണമെന്നും,  എം സി എഫ് മലിന്യ നിക്ഷേപ കുട്ടിൽ അഴിമതികാട്ടീയ പഞ്ചായത്ത് അംഗങ്ങൾക്ക് എതിരെ  ശക്തമായ അന്വേഷണം നടത്തി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും, യോഗത്തിൽ സംസാരിച്ച എൻസിപി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, എസ്എഫ്ഐ ജില്ലാ സെക്രട്ടറിവിപിൻ പായം ഉൾപ്പെടെയുള്ള സഖാക്കൾ പറഞ്ഞു

Back to Top