റോഡ് പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കരിച്ചേരി പ്രിയദർശിനി കലാകേന്ദ്രം ജനകീയ സമരം സംഘടിപ്പിക്കും

Share

കരിച്ചേരി: മാസങ്ങൾക്കപ്പുറം റോഡ് പണിയുടെ ഭാഗമായി ഉണ്ടായ ടാറിങ്ങ് കിളച്ചിട്ട് കാൽനടയാത്രയും, വാഹന ഗതാഗതവും ദുസ്സഹമാക്കിയ മൈലാട്ടി കരിച്ചേരി കൂട്ടപ്പുന്ന പറമ്പ് റോഡിൻ്റെ തുടർ പ്രവർത്തനം എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് പ്രിയദർശിനി കലാകേന്ദ്രം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രാദേശികവാസികൾക്ക്   കിളച്ചിട്ട റോഡിലെ കുഴിയിൽ വീണ് പരിക്ക്  പറ്റുന്നത് നിത്യ സംഭവമായി രണ്ടു ദിവസത്തിനകം ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ നാട്ടുകാർക്കൊപ്പം ചേർന്ന് കൊണ്ട് കരിച്ചേരി പ്രിയദർശിനി കലാകേന്ദ്രം പ്രതിഷേധ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.പ്രസിഡണ്ട് ദിവാകരൻ കുഞ്ഞിത്തോട് അധ്യക്ഷനായി.കെ ചന്തുകുട്ടി പൊഴുതല, ടി മാധവൻ നായർ, രവിന്ദ്രൻ കരിച്ചേരി, ഗോപാലാകൃഷ്ണൻ കരിച്ചേരി, ബാലചന്ദ്രൻ തൂവൾ, എം.മോഹനൻ നായർ,ശ്രീജിത്ത് പുതിയ കണ്ടം, രാകേഷ്കരിച്ചേരി., കെ കുമാരൻ നായർ, കൃഷ്ണപ്രസാദ് കരിച്ചേരി, ധനേഷ് നമ്പ്യാർ, അനിൽ എ.നായർ, എം.രാജഗോപാലൻ നായർ,ആർ.ലോഹി ദാക്ഷൻ, രാമകൃഷ്ണൻ നായർ, രഞ്ജിത്ത് പാറക്കാടൻ, ടി. ജിതിൻ, കരുണാകരൻ പുതിയ പുര. എന്നിവർ സംസാരിച്ചു.

Back to Top