മത അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച് കേന്ദ്ര സർക്കാർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ UDF പ്രതിഷേധം ഇന്ന് 4 മണിക്ക് ചട്ടഞ്ചാലിൽ

മത അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച് കേന്ദ്ര സർക്കാർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ UDF പ്രതിഷേധം ഇന്ന് 4 മണിക്ക് ചട്ടഞ്ചാലിൽ നടക്കും
നമ്മുടെ രാജ്യത്തിന്റെ മഹത്തായ മതേതരത്വത്തിന് വീണ്ടും മുറിവേൽപ്പിച്ച്കൊണ്ട് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാറിന്റെ നടപടിക്കെതിരെ ഐക്യ ജനാതിപത്യ മുന്നണി സംസ്ഥാന വ്യാപകമായി ഇന്ന് 12-3 -2024 പ്രതിഷേധം നടത്തുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നു.
ഉദുമ നിയോജക മണ്ഡലം UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ചട്ടഞ്ചാലിൽ വെച്ച് പ്രതിഷേധ സംഗമം നടക്കുന്നതെന്ന് രാജൻ പെരിയ (ചെയർമാൻ)കെ.ബി.മുഹമ്മദ് കുഞ്ഞി (ജനറൽ കൺവീനർ) തുടങ്ങിയവർ അറിയിച്ചു.