അരവത്ത് ശ്രീ വയലപ്രം തറവാട് ശുദ്ധികലശ മഹോൽസവം മാർച്ച് 30,31 തിയ്യതികളിലും,കളിയാട്ട മഹോത്സവം ഏപ്രിൽ 23,24,25 എന്നീ തീയ്യതികളിലും നടക്കും

Share

പെരിയ:ദേവീചൈതന്യം കുടികൊള്ളുന്ന പ്രസിദ്ധമായ അരവത്ത് ശ്രീ വയലപ്രം തറവാടിൽ ശുദ്ധികലശവും,കളിയാട്ട മഹോൽസവവും വിവിധ പരിപാടികളോടെ ആഘോഷിക്കും.കളിയാട്ടത്തിന് മുന്നോടിയായി മാർച്ച് 30,31(മീനം 16,17) തീയ്യതികളിൽ ശുദ്ധികലശം നടക്കും, അരവത്ത് ബ്രഹ്മശ്രീ പത്മനാഭൻ തന്ത്രികൾ മുഖ്യ കാർമ്മീകത്വം വഹിക്കും.കലശമഹോൽസവത്തിൻ്റെ ഭാഗമായി മാർച്ച് 30 ന് രാവിലെ 10 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര നടക്കും.

മാർച്ച് 31 ഞായറാഴ്ച്ച രാവിലെ താന്ത്രീക കർമ്മങ്ങൾ,ശുദ്ധികലശപൂജ എന്നിവയും ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന അന്നദാനത്തോടുകൂടി ശുദ്ധികലശമഹോൽസവം സമാപിക്കും.

കളിയാട്ട മഹോത്സവം ഏപ്രിൽ 23,24,25 ( മേടം 10,11,12 ) എന്നീ തീയ്യതികളിൽ വിവിധി പരിപാടികളോടെ കെണ്ടാടും.23 ചൊവ്വ രാവിലെ മുതൽ വിവിധ പൂജാദി കർമ്മങ്ങളോടെ പ്രതിഷ്ഠാദിനം ആരംഭിക്കും.

24 ന് വൈകീട്ട് 6 മണിക്ക് സർവൈശ്വര്യ വിളക്കു പൂജ,ഭജന എന്നിവ നടക്കും.രാത്രി 8 മണിക്ക് തെയ്യം കൂടൽ:വിഷ്ണുമൂർത്തി,പടിഞ്ഞാറ്റയിൽ ചാമുണ്ഡി,മൂവാളംകുഴി ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിടങ്ങൽ തുടർന്ന് അന്നദാനം.രാത്രി 12 മണിക്ക് പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട്.

ഏപ്രിൽ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിഷ്ണുമൂർത്തി,പടിഞ്ഞാറ്റയിൽ ചാമുണ്ഡിയമ്മ തെയ്യങ്ങളുടെ പുറപ്പാട്.

ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം.2 മണിക്ക് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട് 5 മണിക്ക് ഗുളികൻ ദൈവങ്ങളുടെ പുറപ്പാട് തുടർന്ന് വിളക്കിലരിയോട് കൂടി കളിയാട്ട മഹോത്സവം സമാപിക്കും.

തുലാഭാരം,നേർച്ച സമർപ്പണം എന്നിവ മുൻകൂട്ടി അറിയിക്കേണ്ടതാന്നെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോൺ: 9745413916,9495066155.

 

Back to Top