പാലക്കുന്ന് ക്ഷേത്രത്തിൽ ജമാഅത്ത്‌ കമ്മിറ്റി പ്രവർത്തകരുടെ സൗഹാർദ്ദ സന്ദർശനം

Share

പാലക്കുന്ന് : ഭരണി ഉത്സവം നടക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെത്തിയ ഉദുമ പടിഞ്ഞാർ മുഹയുദ്ദിൻ ജുമാഅത്ത് കമ്മിറ്റി,

കോട്ടിക്കുളം ജുമാഅത്ത് കമ്മിറ്റി പ്രവർത്തകർക്ക് സ്വീകരണം നൽകി.

മുഹയുദ്ദിൻ പള്ളിയിൽ നിന്ന് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സഫർ, ജോയിന്റ് സെക്രട്ടറി പി. കെ. അഷറഫ്, ട്രഷറർ കെ. മുഹമ്മദ്‌ ഷാഫി ഹാജി, ടി. വി. മുഹമ്മദ് കുഞ്ഞി, എസ്. വി. അബ്ബാസ്, മുസ്തഫ ജാവേദ് എന്നിവരും കോട്ടിക്കുളം പള്ളിയിൽ നിന്ന് പ്രസിഡന്റ്‌ കാപ്പിൽ മുഹമ്മദ്‌ പാഷാ ഹാജി, ജനറൽ സെക്രട്ടറി ഷജിഷ് ജിന്ന എന്നിവരാണ് ആയിരത്തിരി നാളിൽ ക്ഷേത്രത്തിൽ എത്തിയത്.

പാലക്കുന്ന് കഴക്കം ഭഗവതി ക്ഷേത്രത്തിൽ 5 ദിവസം നീണ്ടുനിന്ന ഭരണി ഉത്സവം സമാപിച്ചു . വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തിരുമുൽകാഴ്ച സമർപ്പണങ്ങൾക്ക് ശേഷം

കളംകയ്യേൽക്കലും അനുബന്ധ ചടങ്ങുകളും പൂർത്തിയാക്കി രാവിലെ കൊടിയിറക്കിയത്. ഉച്ചയോടെ ഭണ്ഡാരവീട്ടിലേക്ക് തിരിച്ചെഴുന്നളത്ത് നടത്തി.

 

 

Back to Top