ഉദുമ പടിഞ്ഞാർക്കര കാഴ്ച കമ്മിറ്റി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു

Share

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് കാഴ്ചസമർപ്പണം നടത്തിയതിന്റെ 50 ആണ്ടു പൂർത്തിയാക്കിയതിന്റെ ഭാഗമായി ഉദുമ പടിഞ്ഞാർക്കര കാഴ്ച കമ്മിറ്റി തയ്യാറാക്കിയ സ്മരണിക കെ. വി. കുഞ്ഞിക്കോരന് കോപ്പി നൽകി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു സുവർണജൂബിലി ആഘോഷം നടന്നത്.

ആഘോഷ കമ്മിറ്റി ചെയർമാൻ രമേശ്കുമാർ കൊപ്പൽ അധ്യക്ഷത വഹിച്ചു. കൺവീനർ എ.വി.വാമനൻ, കൊപ്പൽ ചന്ദ്രശേഖരൻ,

പി.കെ രാജേന്ദ്രനാഥ്, പി. വി. ചിത്രഭാനു, കെ.വി. അപ്പു, വി. വി മുരളി, വി.വി.ദാമോദരൻ, പ്രഭാകരൻ കൊപ്പൽ, വിനോദ് കെ. കൊപ്പൽ, എ.കെ. സുകുമാരൻ, വി.വി.ശാരദ, അബ്ദുൾ റഹ്മാൻ സഫർ, റഹ്മാൻ പൊയ്യയിൽ, ശ്രുതി ശരത്ത്, രമ, എന്നിവർ പ്രസംഗിച്ചു. ലോഗോ തയ്യാറാക്കിയ സുകു പള്ളത്തെ അനുമോദിച്ചു.

Back to Top