പുണ്യമാസത്തെ വരവേറ്റ് റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അജാനൂർ കടപ്പുറം മുസ്ളിം ജമാഅത്ത് കമ്മിറ്റി.

Share

കാഞ്ഞങ്ങാട്: ത്യാഗനിർഭരമായ പുണ്യ റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് സമാരഭം കുറിച്ച് അജാനൂർ കടപ്പുറം മുസ്ളീം ജമാഅത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രൗഡോജ്വല തുടക്കമായി.

ജമാഅത്ത് പരിധിയിലുള്ള നിർധനരായ കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നു.ജമാഅത്ത് സെക്രട്ടറി അബ്ബാസ് പാലായിയുടെ അദ്ധ്യക്ഷതയിൽ അജാനൂർ കടപ്പുറം മുസ്ളീം ജമാഅത്ത് പ്രസിഡണ്ട് എ. ഹദീദ് ഹാജി വിതരണോൽഘാടനം നിർവ്വഹിച്ചു.ഖത്തീബ് അഷറഫ് ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സി.എച്ച്.മജീദ്,കെ.എം.അഹമ്മദ്,കെ.സി.ഹംസ,എ. അബ്ദുള്ള,ജാഫർ പാലായി,സിറാജ് പാലക്കി, എം.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഷൗക്കത്തലി,എ.മുഹമ്മദ് കുഞ്ഞി,എസ്.കെ അബ്ദുള്ള,കെ.എച്ച് ഹമീദ് എന്നിവർ സംബന്ധിച്ചു.

റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കും കുറിച്ച് അജാനൂർ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി നിർധനരായ കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ഭക്ഷ്യധാന്യ കിറ്റിൻ്റെ വതരണോൽഘാടനം ഉൽഘാടനം ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജി നിർവ്വഹിക്കുന്നു

Back to Top