സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക വിതരണം നടത്താതെ ആറു മാസം

Share

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക വിതരണം നടത്താതെ ആറു മാസം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് നേരിടുന്നത്

ഇലക്ഷന് അടുത്തെതിയതോടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക വിതരണം തുടങ്ങിയേക്കും. ആറു മാസത്തെ കുടിശിക നിലനിൽക്കെ രണ്ടു മാസത്തെയെങ്കിലും കു​ടി​ശ്ശി​ക തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ധ​ന​വ​കു​പ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ക്ഷേമ പെൻഷൻ കുടിശിക വിതരണം തുടങ്ങിയില്ലെങ്കിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും നല്ല ഭരണപക്ഷത്തിന് തിരിച്ചറിവുണ്ട്

കേ​​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി ഉ​പ​രോ​ധി​ക്കു​ന്ന​താ​ണ്​ പെ​ൻ​ഷ​ൻ മു​ട​ക്ക​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ തു​ട​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ വിശദീകരിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഈ വിശദീകരണം വിലപോകാൻ സാധ്യതയില്ല. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഇ​ട​തു​മു​ന്ന​ണിയോഗത്തിൽ പെൻഷൻ വിഷയം സി പി ഐ ഉന്നയിച്ചിരുന്നു.

സെ​പ്​​റ്റം​ബ​ർ മു​ത​ലു​ള്ള ആ​റു​ മാ​സ​ത്തെ കു​ടി​ശ്ശി​ക​യാ​ണ്​ കൊ​ടു​ത്തു​വീ​ട്ടാ​നു​ള്ള​ത്. ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ന്​ 900 കോ​ടി വേ​ണം. ആ​റു​ മാ​സ​ത്തെ കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ 5400 കോ​ടി​യും. കോ​ട​തി ഇ​ട​പെ​ട​ൽ വ​ഴി 13,609 കോ​ടി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​ത്​ മാ​ർ​ച്ച്​ മാ​സ​ത്തെ ചെ​ല​വു​ക​ൾ​ക്കേ തി​ക​യൂ. പൊ​തു​ക​ട​മെ​ടു​പ്പി​ന്​ അ​നു​മ​തി​യു​ള്ള​ത്​ പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം തു​ട​ങ്ങു​ന്ന ഏ​പ്രി​ൽ മു​ത​ലാ​ണ്. ഏ​പ്രി​ലി​ൽ ക​ട​മെ​ടു​ത്ത്​ പെ​ൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമം

Back to Top