ഫുട്ബോൾ ലഹരിയിൽ മാണിക്കോത്ത് ഗ്രീൻ സ്റ്റാർ ക്ലബ്ബ്. ഫുട്ബോൾ രാജ്യങ്ങളുടെ കൊടി തോരണങ്ങളുമായി ആവേശകരമായ വിളംബര യാത്രയും

മാണിക്കോത്ത് :ഫുട്ബോൾ ലഹരിയിൽ മാണിക്കോത്ത് ഗ്രീൻ സ്റ്റാർ ക്ലബ്ബ്.
വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാണിക്കോത്ത് വിളംബര ഘോഷയാത്ര നടത്തിയത്. വിവിധ ഫുട്‌ബോൾ രാജ്യങ്ങളുടെ കൊടി തോരണങ്ങളും,ബാൻഡ് മേളങ്ങളും, വർണ്ണാഭമായ വെടിക്കെട്ടുകളുടെയും അകമ്പടിയോടെയാണ് വിളംബര ഘോഷയാത്ര നടത്തിയത്. മഡിയൻ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ പരിധികളിൽ ഘോഷയാത്ര പര്യടനം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് ജസീർ തായൽ ഫ്ലാഗ് ഓഫ് ചെയ്തു. ജിന്നാ മാണിക്കോത്ത്, റഹീം മാണിക്കോത്ത്, ഹക്കീം, ഷഫീർ ബഡോത്ത്, സെയ്ഫ് പാലക്കി, നവാസ്, ഷബീർ, സിനാൻ, നസീം മീത്തൽപ്പുര, റിയാസ് കെ വി തുടങ്ങിയവർ നേതൃത്വം നൽകി