കാട്ടിപ്പാറയിലെ നദീർ (34) പൂച്ചക്കാട് ഭാര്യ ഭവനത്തിൽ ആത്മഹത്യ ചെയ്യാൻ കാരണം ബ്ലൈഡ് മാഫിയയുടെ സമ്മർദ്ദം

Share

കാഞ്ഞങ്ങാട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് യുവാവ് ഭാര്യാവീട്ടിൽ തൂങ്ങിമരിച്ചത്

അമ്പലത്തറ കാട്ടിപ്പാറയിലെ ബദറുദ്ദീന്റെ മകൻ നദീറാണ്(34) ഇന്നലെ വൈകീട്ട് പൂച്ചക്കാട്ടെ ഭാര്യ മുബീ നയുടെ വീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ തൂ ങ്ങിമരിച്ചത്.

മുബീനയും കുട്ടികളും ബന്ധുക്കളോടൊപ്പം ബേക്കൽ ബീച്ചിലേക്ക് പോയ സമയത്താണ് നദീർ തൂങ്ങിമരിച്ചത്. മുബീനയെ ഫോണിൽ വിളിച്ച് അരമണിക്കൂർ കഴിഞ്ഞ് വീട്ടിലേക്ക് വ ന്നാൽ മതിയെന്ന് അറിയിക്കുകയായിരുന്നു.

നദീറിന്റെ ഫോൺവിളിയിൽ സംശയം തോന്നിയ മുബീന പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ഫാനിൽ നദീറിനെ തൂങ്ങിയനിലയിൽകണ്ടത്. മുബീനയുടെ നില വിളികേട്ട് പരിസരവാസികൾ ഓടിയെത്തി നദീറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കി ലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. ആറുമാസം മുമ്പാണ് നദീർ ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഇപ്പോൾ മത്സ്യ വിൽപ്പന നടത്തിവരികയാണ്. അഞ്ചുവർഷം മുമ്പ് ഈ യുവാവ് നാട്ടിലെ ബ്ലേഡ് ഇടപാടുകാരനിൽ നിന്നും മൂന്ന് ലക്ഷം രൂപ പലിശക്ക് വാങ്ങി യിരുന്നു.

ഇതിന് 30,000 രൂപ പ്രതിമാസം കൃത്യമായി പലി ശയായി നൽകുന്നുണ്ട്. എന്നാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയതോടെ പലിശ അടവ് മുടങ്ങി. ഇതേ തുടർന്ന് ബ്ലേഡുകാരൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി ബ ന്ധുക്കൾ പറഞ്ഞു. പൊതു സ്ഥലത്തുവെച്ചുപോലും ഇയാൾ നദീറിനെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതല്ലാതെ ആത്മഹത്യചെയ്യാൻ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപ്രതിയിൽ പോസ്റ്റുമോർട്ടം ചെയ്ത് ബന്ധുക്കൾ ഏറ്റുവാങ്ങി. മക്കൾ: മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് റാഫി. സഹോദരങ്ങൾ: നസീമ, റഹ്മത്ത്, ഷുഹൈല, സമീറ, സഫീറ

 

Back to Top