പത്താം ക്ലാസ്, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; മാര്‍ച്ച് 15 വരെ അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അർഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോർഡുമാണ്.
പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ്സ് പൂർത്തിയായവർക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്ക് വച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കണ്ടറി കോഴ്‌സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ വിഷയങ്ങൾ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്
പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീ സുമുൾപ്പെടെ 1950 രൂപയാണ്
ഹയർ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസുമുൾപ്പെടെ 2600 രൂപയും അടയ്ക്കണം.
എസ് സ്/എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. അവർക്ക് പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും അടച്ചാൽ മതിയാകും. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജൻഡർ പഠിതാക്കൾക്കും കോഴ്സ‌് ഫീസ് അടയ്ക്കേണ്ടതില്ല
ട്രാൻസ്ജൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവിൽ ലഭിക്കും.
വിശദ വിവരങ്ങൾക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തുടർ/ വികസന വിദ്യാകേന്ദ്രങ്ങളെയോ സമീപിക്കേണ്ടതാണെന്ന് കോഓർഡിനേറ്റർ അറിയിച്ചു. 2024 മാർച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാം. കൂടാതെ സാക്ഷരതാ മിഷൻ നടത്തുന്ന സാക്ഷരതാ കോഴ്‌സ്, നാലാം തരം തുല്യതാ കോഴ്സ്, ഏഴാം തരം തുല്യതാ കോഴ്സ് എന്നീ കോഴ്സുകളിലേക്കും ഇക്കാലയളവിൽ ഓൺലൈനായി അപേക്ഷിക്കാം.