പാലക്കുന്ന് ക്ഷേത്രത്തിൽ കാർണവരായി ഹരിദാസ് 7ന് കലശം കുളിക്കും 

Share

10 വർഷമായി ഒഴിഞ്ഞുകിടക്കുന്ന ഇളയ ഭഗവതിയുടെ കാർണവർ സ്ഥാനത്തേക്കാണിത്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഇളയ ഭഗവതിയുടെ കാർണവരായി കീഴൂർ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രൻ (49) വ്യാഴാഴ്ച്ച രാത്രി 7.30നും 8.30നും മധ്യേ കലശം കുളിച്ച് ആചാരസ്ഥാനം ഏറ്റെടുക്കും.

കീഴൂർ കാട്ടൂർ വളപ്പ് വയനാട്ടുകുലവൻ തറവാട്ടിന് അവകാശപ്പെട്ട ഈ സ്ഥാനം കുട്ട്യൻ കാർണവരുടെ നിര്യാണത്തെ തുടർന്ന് 2013 മുതൽ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഹരിദാസിന് ഈ നിയോഗം . രാത്രി 10 നകം ഭരണി ഉത്സവം കൊടിയേറ്റത്തിന് മുന്നോടിയായി ഭണ്ഡാരവീട്ടിൽ നിന്ന് എഴുന്നള്ളത്ത്‌ പുറപ്പെടുന്നതിന് മുൻപായി ശ്രീകോവിലിന് മുൻപിൽ കലശം കുളി ചടങ്ങ് നടക്കും.

പരേതനായ പക്കീരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ കോമളം . വിപിൻദാസ്, അക്ഷയ്കുമാർ മക്കൾ.

 

Back to Top