യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പൊയിനാച്ചിയിൽ പിച്ച തെണ്ടൽ സമരം നടത്തി

Share

പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥിനെ കൊലപ്പെടുത്തിയ എസ് എഫ് ഐ യുടെ കിരാതവാഴ്ച്ചയ്ക്കെതിരെ നിരാഹാരം ഇരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജെബി മേത്തർ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ടും, ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പൊയ്‌നാച്ചിയിൽ പിണറായിയുടെ നാവിന്റെ ചികിത്സക്കായി പിച്ച തെണ്ടൽ സമരം നടത്തി.

പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വസന്തൻ ഐ എസ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, കോൺഗ്രസ്‌ നേതാകളായ ബാലചന്ദ്രൻ മാസ്റ്റർ, എ കെ ശശിധരൻ,ഉണ്ണികൃഷ്ണൻ പൊയിനാച്ചി, കൃഷ്ണൻ ചട്ടഞ്ചാൽ, ബാലകൃഷ്ണൻ നായർ,മണിമോഹൻ ചട്ടൻചാൽ, ഹാരിസ് ബണ്ടിച്ചാൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ കരിച്ചേരി, സുകുമാരൻ ആലിങ്കാൽ,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരികൃഷ്ണൻ കൂടാല, സുജിത് കുമാർ തച്ചങ്ങാട്, അനൂപ് കല്യോട്ട്, മണ്ഡലം പ്രസിഡന്റ്‌ രതീഷ് ഞെക്ലി, പ്രദീപ് കുമാർ അടിയം, തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത്‌ കോടോത്ത്സ്വാഗതവും, ശ്രീജേഷ് മൊട്ട നന്ദിയും പറഞ്ഞു.

Back to Top