കല്യാണം മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവത്തിന് ഭക്തിസാന്ദ്രമായ സമാപനം

Share

തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി;ദർശന സായൂജ്യമണഞ്ഞ് ഭക്ത മനസുകൾ:

മാവുങ്കാൽ: കല്യാണം ശ്രീ മുത്തപ്പൻ മടപ്പുരയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവത്തിന് ഭക്തിയുടെ നിറവിൽ പ്രൗഢോജ്വല സമാപനം.

ഇന്ന് വെളുപ്പിന് തിരുവപ്പന വെള്ളാട്ടം മടപ്പുര മുറ്റത്തെ അരങ്ങിലെത്തിയപ്പോൾ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ ദർശന സായൂജ്യത്തിൻ്റെ ധന്യനിമിഷങ്ങളിൽ മുത്തപ്പ ദേവൻ്റെ അനുഗ്രഹത്തിന് പാത്രീഭൂതരായി.തുടർന്ന് തുലാഭാരവും അന്നദാനവും നടന്നു.

ദൈവത്തെ മലകയറ്റൽ ചടങ്ങോടുകൂടി മൂന്നു ദിവസങ്ങളിലായി നടന്ന മഹോൽസവം സമാപിച്ചു

Back to Top