കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു

Share

പൊയിനാച്ചി : ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ചെമ്മനാട് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു. പൊയിനാച്ചി ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ഇ പ്രദീപ് കുമാർ ആടിയം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ എ കെ ശശിധരൻ, കൃഷ്ണൻ ചട്ടംഞ്ചാൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ ഹാരിസ് ബെണ്ടിച്ചാൽ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എൻ ബാലചന്ദ്രൻ, മണിമോഹൻ ചട്ടംഞ്ചാൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രെട്ടറിമാരായ അനൂപ് കല്ല്യോട്ട്, ഗിരികൃഷ്ണൻ കൂടാല, സുജിത്ത് തച്ചങ്ങാട്, ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഐ എസ് വസന്തൻ, മണ്ഡലം കോൺഗ്രസ്സ് വൈസ് മിനി ശശികുമാർ, എൻ സി ശ്രീജിത്ത്, മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ അഭിലാഷ് പൊയിനാച്ചി,രാജേന്ദ്രൻ ബേർക്കാക്കോട് എന്നിവർ സംസാരിച്ചു.

മണ്ഡലം കമ്മിറ്റിയിൽ മറ്റു ഭാരവാഹികൾ

വൈസ് പ്രസിഡന്റ്മാർ

ഹരികൃഷ്ണൻ കോലാംകുന്ന്, രാജേഷ് എ പൊയിനാച്ചി, നിമിഷ ബാബു,

സംഘടന ചുമതലയുള്ള സെക്രട്ടറി. അരുൺ കെ കെ

സെക്രട്ടറിമാർ

മണികണ്ഠൻ പന്നിക്കാൽ, ബിജുരാജ് കിഴൂർ, മിഥുൻ മോഹൻ, ധനീഷ് എം തെക്കിൽ, മണി രാജേന്ദ്രൻ മൊട്ട,അബ്ദുൾ റഹ്മാൻ കോളിയടുക്കം, ശ്യാംദാസ് വി പറമ്പ്, ശ്രീരാജ് പതിക്കാൽ, ഉല്ലാസ് കാമലോൺ, ചിതിൻ രാജ് കെ വി തെക്കിൽ, ഷിജുകുമാർ എം.

Back to Top