എൻഡോസൾഫാൻ: ദുരിതബാധിതർ ആധുനിക വികസനത്തിന്റെ ഇരകൾ

Share

കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ ആധുനിക വികസനത്തിന്റെ ഇരകളാണെന്ന് പ്രമുഖ കർഷക നേതാവ് ചുക്കി നഞ്ചുണ്ടസ്വാമി പറഞ്ഞു.

ജനാധിപത്യ സർക്കാറിന് ഇവരെ ഏറ്റെടുക്കാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്വവുമുണ്ടെന്ന് ചുക്കി കൂട്ടി ചേർത്തു.

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്ന പ്രക്ഷോഭ റാലിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവർ.

എ. ഹമീദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ദുരിതബാധിതരായ കുട്ടികൾ പന്തം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ഡോ: ഖാദർ മാങ്ങാട്, ഡോ:അംബികാസുതൻ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അഡ്വ: പി വി രാജേന്ദ്രൻ, മിനി ചന്ദ്രൻ, മാധവൻ മാഷ് കരിവെള്ളൂർ, ഡോ: ഷാഹുൽ ഹമീദ്, സജീവൻ പാനൂർ, ഉമേശൻ തൈക്കടപ്പുറം,  കാർത്തികേയൻ പെരിയ, സതി വി വി, രമേശ്‌ മേത്തല എന്നിവർ സംസാരിച്ചു. എം കെ അജിത സ്വാഗതവും പി ഷൈനി നന്ദിയും പറഞ്ഞു.

ഇ തമ്പാൻ, മുസ്തഫ പടന്ന, കരീം ചൗക്കി, സി എച്ച് ബാലകൃഷ്ണൻ, ജെയിൻ പി വർഗീസ്, രാധാകൃഷ്ണൻ അഞ്ചാംവയൽ,

കെ. ചന്ദ്രാവതി, സി.വി. നളിനിബേബി അമ്പിളി, അമ്പാപ്രസാദ്, ഗീത ചെമ്മനാട്, കൃഷ്ണൻ മടിക്കൈ, ശ്രീധരൻ മടികൈ, പ്രമീള ചന്ദ്രൻ, സരസ്വതി അജാനൂർ, ചന്ദ്രാവതി കാഞ്ഞങ്ങാട്, തസ്‌രിയ ചെങ്കള, മിസ്രിയ ചെങ്കള, പുഷ്പ എളേരി,കുമാരൻ കാടങ്കോട്, ജഗദമ്മ കാഞ്ഞങ്ങാട്എന്നിവർ നേതൃത്വം നൽകി.

Back to Top