” ഹരി നമ്പ്യാർ “മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു: ആനന്ദാശ്രമം റോട്ടറി വിദ്യാലയത്തിൽ നിർമ്മിച്ച പുതിയ ഓഡിറ്റോറിയം വ്യവസായ പ്രമുഖൻ ഗോകുലം ഗോപാലൻ ഉൽഘാടനം ചെയ്തു.

Share

മാവുങ്കാൽ: ബൗദ്ധീക ഭിന്നശേഷി കുട്ടികൾക്ക് പരിശീലനവും പുനരധിവാസവും നൽകി വരുന്ന റോട്ടറി എം ബി എം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ പുതുതായി നിർമ്മിച്ച ” ഹരി നമ്പ്യാർ മെമ്മോറിയൽ ഹാൾ ഉൽസവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു.സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖനും ചലചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ ഉൽഘാടന ചെയ്തു. ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.റോട്ടറി എം ബി എം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ:എം.ആർ.നമ്പ്യാർ സ്വാഗതം പറഞ്ഞു.

റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ശ്യംകുമാർ പുറവങ്കര അദ്ധ്യക്ഷനായി. എം ബി എം ചാരിറ്റബ്ൾ ട്രസ്റ്റി കെ.ആർ.ബൽരാജ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി.സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

എം ബി എം ചാരിറ്റബിൾ ട്രസ്റ്റ്,കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് എന്നിവരുടെ സ്നേഹോപഹാരം മുഖ്യാതിഥി ഗോകുലം ഗോപാലന് ട്രസ്റ്റ് ചെയർമാൻ ഡോ:എം.ആർ.നമ്പ്യാർ സമർപ്പിച്ചു.പുതിയ കെട്ടിടത്തിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് പങ്ക് വഹിച്ച ലക്ഷ്മി ജയരാജനേയും, ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച ജെ.ജെ.എൻജിനീയറിംങ്ങ് സ്ഥാപന ഉടമ ജോൺ പോൾ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

ട്രസ്റ്റി കെ. അബ്ദുൾ ഖാദർ,സ്വാശ്രയ സൊസൈറ്റി പ്രസിഡണ്ട് ഡോ:രാജശ്രീ സുരേഷ്,പി ടി എ പ്രസിഡണ്ട് കെ.ചിണ്ടൻ,റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ ഗിരീഷ് നായക്,റോട്ടറി സെക്രട്ടറി അക്ഷയ് കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വാർഷികാഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

പടം: ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ പുതുതായി നിർമ്മിച്ച ” ഹരി നമ്പ്യാർ ” മെമ്മോറിയൽ ഹാൾ വ്യവസായ പ്രമുഖനും ചലചിത്ര നിർമ്മാതാവുമായ ഗോഗുലം ഗോപാലൻ ഉൽഘാടനം ചെയ്യുന്നു.

Back to Top