കോട്ടിക്കുളം മേൽപ്പാലത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും: മേൽപ്പാലം യാഥാർഥ്യമാകുമെന്നതിന്റെ ആദ്യ സൂചന  

Share

പാലക്കുന്ന് : കോട്ടിക്കുളം റെയിൽവെ മേൽപ്പാല (ആർ.ഒ. ബി. 280) ത്തിന് 26 ന് തറക്കലിടും

പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺ ലൈനിൽ ചടങ്ങിൽ പങ്കെടുക്കും. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലായിരിക്കും ചടങ്ങ്. രാവിലെ 10.45ന് പ്രമുഖ വ്യക്തികളെ സ്വീകരിക്കും. 10.55ന് കുട്ടികളുടെ കൾച്ചറൽ പരിപാടികളും തുടർന്ന് അവർക്കുള്ള അനുമോദനവും. 11.15ന് പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്ന് സംസാരിക്കും.12.20ന് പ്രധാനമന്ത്രി കേന്ദ്രീകൃത ഓൺ ലൈനിലെത്തി തറക്കലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

രണ്ട് പതിറ്റാളം നീണ്ട ജനങ്ങളുടെ കാത്തിരിപ്പ് യഥാർഥ്യമാകുന്നുവെന്ന സൂചനയിൽ ജനങ്ങൾക്ക് ആഹ്ലാദം നൽകുന്ന വാർത്തയാണിത്.

ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മംഗളൂരിൽ നിന്നും കാസർകോട് നിന്നും റെയിൽവെ ഉദ്യോഗസ്ഥർ കോട്ടിക്കുളം സന്ദർശിച്ചു.വിശദമായ വിവരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമാകും.

 

Back to Top