പാർഥസാരഥി ക്ഷേത്ര വാർഷികോത്സവ ബ്രോഷർ പ്രകാശനംചെയ്തു 

Share

പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്ര പ്രതിഷ്ഠദിന വാർഷികോത്സവത്തിന്റെ ബ്രോഷർ രക്ഷാധികാരി എം.പി.കുഞ്ഞിരാമൻ ആഘോഷ കമ്മിറ്റി ചെയർമാൻ മധുകുമാർ നാഗത്തിങ്കാലിന് നൽകി പ്രകാശനം ചെയ്തു.

ആഘോഷ സമിതിയിലേക്കുള്ള ഫണ്ട് ആഘോഷകമ്മറ്റി ട്രഷറർ മുല്ലച്ചേരി നാരായണന് നൽകി കുഞ്ഞമ്പു നായരും യു.എ.ഇ. കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ ഫണ്ട്‌ പ്രസിഡന്റ് പ്രഭാകരൻ പാറമ്മലിന് നൽകി വി.വി.ബാബു കുഞ്ഞിക്കണ്ണനും ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി പ്രശാന്ത് അഗ്ഗിത്തായ, ആണ്ടി, രാജൻ പൂച്ചക്കാട്, പത്മനാഭൻ നമ്പ്യാർ, സി. കെ. കണ്ണൻ, കുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ, കണ്ണൻ ഗുരുസ്വാമി, സെക്രട്ടറി വിനോദ്, രാമചന്ദ്രൻ പുഴക്കര, മുകുന്ദൻ എന്നിവർ പങ്കെടുത്തു.ഏപ്രിൽ 8,9 തീയതികളിലാണ് ഇവിടെ പ്രതിഷ്ഠാദിന വാർഷിക ഉത്സവം നടക്കുക.

 

Back to Top