കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അജാനൂർ യൂണിറ്റ് സമ്മേളനം നടന്നു.

Share

കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ ഉൽഘാടനം ചെയ്തു.

വെള്ളിക്കോത്ത്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) അജാനൂർ യൂണിറ്റിന്റെ 32 മത് വാർഷിക സമ്മേളനം നടന്നു.വെള്ളിക്കോത്ത് നെഹറുബാലവേദി-സർഗ്ഗവേദി ഹാളിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ ഉൽഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.

കെ.കൃഷ്ണൻ രാവണീശ്വരം അനുശോചന പ്രമേയം അവതരിപ്പിച്ചു.

കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ബി.പരമേശ്വരൻ,യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം വി.ടി.കാർത്ത്യായണി,ബ്ലോക്ക് കമ്മിറ്റി മെമ്പർ,യൂണിറ്റ് ഇൻ ചാർജ്ജ് വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.വാസു പ്രവർത്ത റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ബി.ലീലാധര പ്രഭു വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.യൂണിറ്റ് ജോ:സെക്രട്ടറി സി.ഭരതൻ പ്രമേയം അവതരിപ്പിച്ചു.

ബ്ലോക്ക് കമ്മിറ്റി ജോ:സെക്രട്ടറി കെ.പി.കമ്മാരൻ നായർ വരണാധികാരിയായി.

യൂണിറ്റ് ജോ:സെക്രട്ടറിമാരായ കെ.കൃഷ്ണൻ മാസ്റ്റർ സ്വാഗതവും,പി.രമണി നന്ദിയും പറഞ്ഞു.

മെഡിസിപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക,2019 ലെ പെൻഷൻ പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക,2024 ലെ പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക,കുടിശ്ശികയായ മുഴുവൻ ഗഡു ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അജാനൂർ യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി വി.കുഞ്ഞികൃഷ്ണൻ ( പ്രസിഡണ്ട് ) കെ.കൃഷ്ണൻ രാവണേശ്വരം,വി.ടി.കാർത്ത്യായണി,കെ.കെ.രാജമ്മ ( വൈസ് പ്രസിഡണ്ടുമാർ )

കെ.വാസു ( സെക്രട്ടറി )

കെ.കൃഷ്ണൻ മാസ്റ്റർ,പി.രമണി,പി.കുമാരൻ മാസ്റ്റർ ( ജോ:സെക്രട്ടറിമാർ)

ബി.ലീലാധര പ്രഭു ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

 

Back to Top