ഹിന്ദു ഐക്യവേദി നടത്തുന്ന അവകാശമുന്നേറ്റ യാത്രയ്ക്ക് ബന്തടുക്കയിൽ ഉജ്ജ്വല തുടക്കം

Share

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവിശ്യം:കരുണാകരൻ മാസ്റ്റർ ബോവിക്കാനം

ഹിന്ദു ഐക്യവേദി നടത്തുന്ന അവകാശമുന്നേറ്റ യാത്രയ്ക്ക് ബന്തടുക്കയിൽ ഉജ്ജ്വല തുടക്കം;ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡണ്ട് സുഭാഷ് ചന്ദ്ര റൈ കെ.വി.കുഞ്ഞിക്കണ്ണൻ കള്ളാറിന് പതാക കൈമാറി

ബന്തടുക്ക: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തിന് അവന്റെ അരാധനാലയങ്ങൾ സംരക്ഷിക്കാൻ. വിശ്വാസം സംരക്ഷിക്കാൻ,അവന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ഹിന്ദുക്കൾ ഒറ്റെക്കെട്ടായി നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണന്ന് ഹിന്ദു ഐക്യവേദി മുൻ ജില്ല അദ്ധ്യക്ഷൻ എ.

കരുണാകരൻ മാസ്റ്റർ പറഞ്ഞു.ഹിന്ദു ഐക്യവേദി സംസ്ഥാനതലത്തിൽ നടത്തുന്ന ഹിന്ദു അവകാശമുന്നേറ്റയാത്രയുടെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തടുക്കയിൽ നിന്നും ആരംഭിച്ച യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷോത്തമൻ ബോഡന കൊച്ചി അദ്ധ്യക്ഷനായി.

മുത്തണ്ണ മാസ്റ്റർ, തിമ്മപ്പറൈ മാണിമൂല, എ സി പ്രഭാകരൻ നായർ, സുഭാഷ് ചന്ദ്ര റൈ എന്നിവരെ

ചSങ്ങിൽ ആദരിച്ചു.ജാഥ ലീഡർ കെ.വി.കുഞ്ഞികണ്ണൻ കള്ളാർ,ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, എസ്.പി ഷാജി, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, ബാലകൃഷ്ണൻ കൊട്ടോടി, സുധാകരൻ കൊള്ളിക്കാട്, മോഹനൻ വാഴക്കോട് , രാമചന്ദ്രൻ ഇ.കെ, വിനോദ് കുറ്റിക്കോൽ എന്നിവർ സംസാരിച്ചു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.24 ന് മുള്ളേരിയയിൽ വെച്ച് നടക്കുന്ന സമാപന പൊതുയോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ പ്രസംഗിക്കും.

Back to Top