കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐ എൻ ടി യു സി യെ മൽസര രംഗത്ത് പരിഗണിക്കണം:

Share

കാഞ്ഞങ്ങാട് :ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ഐ എൻ ടി യു സി- യെ മത്സര രംഗത്ത് പരിഗണിക്കണമെന്ന് ഐ എൻ ടി യു സി സ്പെഷ്യൽ കൺവെൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ കേരള- കേന്ദ്ര ഘടകങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം കൺവെൻഷൻ അംഗീകരിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ഐ എൻ ടി യു സി ക്ക് ലോകസഭാ സീറ്റ് ലഭിരുന്നതിന് ആവശ്യമായ കൂടുതൽ കാര്യങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മേൽ (കെ പി സി സി – എ ഐ സി സി ) ഘടകങ്ങളുമായി ചർച്ച ചെയ്യന്നതിനും യുക്തമായ തിരുമാനം കൈകൊള്ളുന്നതിനും ഐ എൻ ടി യു സി സംസ്ഥാന നേതൃത്ത്വത്തിന് കൺവെൻഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു പ്രമേയം അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ ഐ എൻ ടി യു സി സംസ്ഥന വൈസ് പ്രസിഡണ്ട് വി.വി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട് പി.ജി.ദേവ് അദ്ധ്യക്ഷനായി. കെ.എം.ശ്രീധരൻ സ്വാഗതം പറഞ്ഞു.എം കെ .മാധവൻ നായർ,എം.വി.പത്മനാഭൻ, എ. കുഞ്ഞമ്പു കെ.വി രാഘവൻ,ടി വി.കുഞ്ഞിരാമൻ,സെമീറ ഖാദർ,ഷാഹുൽ ഹമീദ്, പി.വി.ചന്ദ്രശേഖരൻ, ബാലകൃഷ്ണ ഷെട്ടി, പി.ബാലകൃഷ്ണൻ,ഷീജ റോബർട്ട്,സിന്ധു വലിയ പറമ്പ,രത്നാകരൻ കാറടുക്ക,ഗോപകുമാർ കെ.വി.എന്നിവർ സംസാരിച്ചു.

യോഗത്തിൽ വെച്ച് ക്ഷേമ ബോഡുകളിലേക്ക് നിയമനം ലഭിച്ച എൻ.ഗംഗാധരൻ ( ഖാദി ) തോമസ് സെബാസ്റ്റ്യൻ ( കള്ള് ചെത്ത് ) കെ. എം.ശ്രീധരൻ ( ബീഡി ) എന്നിവരെ ആദരിച്ചു.

 

Back to Top