അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടം, ഇന്ത്യക്ക് ഒരിക്കൽ കൂടി തോൽവി.

Share

ബെനോനി: ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കുക എന്ന ദൗത്യത്തിനു മുന്നിൽ ഇന്ത്യ ഒരിക്കൽ കൂടി തോൽവി സമ്മതിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കു ശേഷം അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ വീണത്. കപ്പ് നിലനിർത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയത് 79 റൺസിന്റെ മിന്നും വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ ഇന്ത്യ 43.5 ഓവറിൽ 174 റൺസെടുത്തു പുറത്തായി. അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടമാണ് ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ സ്വന്തമാക്കിയത്. 77 പന്തുകൾ നേരിട്ട് 47 റൺസെടുത്ത ആദർശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മഹ്‍ലി ബേഡ്മാൻ, റാഫ് മക്മിലൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യൻ നിരയിൽ മുരുകൻ അഭിഷേക് (46 പന്തിൽ 42), മുഷീർ ഖാൻ (33 പന്തിൽ 22), നമൻ തിവാരി (35 പന്തില്‍ 14) എന്നിവരാണ് ആദർശ് സിങ്ങിനെ കൂടാതെ രണ്ടക്കം കടന്ന ഇന്ത്യൻ ബാറ്റർമാർ

Back to Top