പൂക്കളത്ത് ചാമുണ്ഡിയായി നെല്ലിക്കാട്ട് അറേക്കാൽ തിരുമുറ്റത്ത് ഉറഞ്ഞാടിയത് നീണ്ട മൂന്നര പതിറ്റാണ്ട്: കോലധാരി രാജൻ പണിക്കർക്ക് തറവാട്ട് അംഗങ്ങളുടെ സ്നേഹാദരം

Share

കാഞ്ഞങ്ങാട് :നെല്ലിക്കാട്ട് കൊയാടം വീട് തറവാട് ശ്രീ പുക്കളത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടത്തോടനുബന്ധിച്ച് വർഷങ്ങളായി കളിയാട്ടവുമായി സഹകരിക്കുന്ന വിവിധ മേഖലയിലെ വ്യക്തികളെ ആദരിച്ചു.തുടർച്ചയായി മൂന്നര പതിറ്റാണ്ട് കാലം പൂക്കളത്ത് ചാമുണ്ഡിയുടെ കോലം ധരിച്ച് അറേക്കാൽ തിരുമുറ്റത്ത് ഉറഞ്ഞാടുന്ന കോലധാരി നെല്ലിക്കാട് രാജൻ പണിക്കരേയും അമ്പത് വർഷത്തോളമായി കലശക്കാരനായി അനുഷ്ഠാനം ചെയ്യുന്ന ശ്രീ നാരായണൻ, ആർ എം കെ ലെറ്റ് ആൻ്റ് സൗണ്ട് ഉടമ രാജൻ എന്നിവരെ ക്ഷേത്ര കമ്മിറ്റീ ആദരിച്ചു.തറവാട് രക്ഷാധികാരി കെ.വി കുഞ്ഞമ്പു പൊതുവാൾ അധ്യക്ഷത വഹിച്ചു, തറവാട് സെക്രട്ടറി കെ. വി മധുസൂദനൻ സ്വാഗതവും ട്രഷറർ കെ.വി ഗിരീഷ്കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കളിയാട്ടത്തോടനുബന്ധിച്ച് പഞ്ചാരി മേളം അരങ്ങേറ്റം, തിരുവാതിര, കൈ കൊട്ടിക്കളി എന്നിവ അരങ്ങേറി.

 

Back to Top