അഡ്വ:ടി.കെ.സുധാകരൻ്റെ ” ആനന്ദാശ്രമം ആത്മീയ വൃന്ദാവനം ” എന്ന പുസ്തകം പ്രകാശിതമായി

Share

ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ കെ.വേണുഗോപാലൻ നമ്പ്യാർക്ക് ആദ്യ പ്രതി നൽകി പ്രകാശനം കർമ്മം നിർവ്വഹിച്ചു.

അഡ്വ.ടി.കെ.സുധാകരൻ രചിച്ച “ആനന്ദാശ്രമം ആത്മീയ വൃന്ദാവനം” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആനന്ദാശ്രമത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കെ.വേണുഗോപാലൻ നമ്പ്യാർക്ക് ആദ്യപ്രതി നൽകി ആശ്രമാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ നിർവ്വഹിച്ചു. എല്ലാവരിലും എല്ലാറ്റിനും ഈശ്വരന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് സ്റ്റേഹത്തോടെയും സഹാനുഭൂതിയോടെയും ഇടപെടാനുള്ള സന്ദേശമാണ് ആശ്രമം തേടിയെത്തിയവർക്ക് പപ്പാ സ്വാമി രാംദാസ് പകർന്നു നൽകിയത്. നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്ന സകല സൗകര്യങ്ങൾക്കും നാം ആരോടൊക്കെയോ കടപ്പെട്ടിരിക്കുന്നു. ഇത് വിസ്മരിക്കാതിരിക്കണം. സ്വാമിജി കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.വേണുഗോപാലൻ നമ്പ്യാർ സംസാരിച്ചു. പല്ലവ നാരായണൻ സ്വാഗതവും ഗ്രന്ഥകർത്താവ് അഡ്വക്കെറ്റ് ടി കെ സുധാകരൻ നന്ദിയും പറഞ്ഞു.

ടി.കെ.സുധാകരൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു

Back to Top