കാഞ്ഞങ്ങാട് നഗരത്തിലെ പഴയ ഹൈമ എന്ന വ്യാപാര സ്ഥാപനത്തിലെ തൊഴിലാളി കൂട്ടായ്മ സഹപ്രവർത്തകനെ സഹായിക്കാൻ ഒരാഴ്ച്ച കൊണ്ട് സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി

Share

കാലം എത്ര കഴിഞ്ഞാലും സുഹൃത്ത് ബന്ധത്തിന്റെ ദൃഢത കാത്തുസൂക്ഷിച്ച ഒരു കൂട്ടായ്മ

1996 വർഷം കാഞ്ഞങ്ങാട് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഹൈമ എന്ന വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളുടെ കൂട്ടായ്മ വർഷങ്ങൾക്കു ശേഷം ഇന്ന് അതിലെ ഒരു സുഹൃത്ത് മാലോം നസീറിന്റെ സഹോദരി ആയിഷക്ക് വേണ്ടി ചികിത്സ സഹായത്തിനായി കൈകോർത്തപ്പോൾ ഒരാഴ്ച്ച കൊണ്ട് സമാഹരിച്ചത് ഏകദേശം ഒരു ലക്ഷം രൂപ.

ഇന്ന് ആ സഹോദരിക്ക് 96200 രൂപ കൂട്ടായ്മയിലെ മെമ്പർമാരായ ഷാനവാസ്‌ ബേക്കൽ, മുരളി കരിപ്പൊടി, സുവിണ മുരളി എന്നിവർ മാലോം ഉള്ള വീട്ടിൽ എത്തി നേരിട്ട് കൈമാറി

Back to Top