തെരുവുനായയുടെ കടിയേറ്റ യുവതി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു.

Share

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ യുവതി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത് . ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.

വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടൻതന്നെ മൈമുനയെ ആശുപത്രിയിൽ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തത്. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Back to Top