കൂളിയങ്കാൽ ശാഖാ യൂത്ത് ലീഗ്, വനിതാ ലീഗ്, പ്രവാസി ലീഗ് സമ്മേളനവും ഹരിത നിലാവ് ഇശൽ നൈറ്റും സംഘടിപ്പിച്ചു.

Share

 

കൂളിയങ്കാൽ ശാഖാ യൂത്ത് ലീഗ്, വനിതാ ലീഗ്, പ്രവാസി ലീഗ് സമ്മേളനവും ഹരിത നിലാവ് ഇശൽ നൈറ്റും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് – കൂളിയങ്കാൽ ശാഖാ യൂത്ത് ലീഗ് സമ്മേളനം മർഹൂം പി.കെ.നൗഷാദ് നഗറിൽ സംഘടിപ്പിച്ചു.എൻ എ നെല്ലിക്കുന്ന് എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏഴര പതിറ്റാണ്ടു പിന്നിടുന്ന മുസ്ലിം ലീഗ് സമൂഹത്തിലെ പീഡിത ജനസമൂഹത്തെയും, വീശിഷ്യ സമുദായത്തെയും ചേർത്ത് പിടിച്ചതിന്റെ പ്രതിഫലനമാണ് ഇന്ന് മുസ്ലിം ലീഗിന്റെ മെമ്പർഷിപ് എടുക്കുവാനുള്ള ആളുകളുടെ തിക്കും തിരക്കുമെന്നും, പൗരത്വ ഭേദഗതി ബില്ലിൽ മുസ്ലിം ലീഗ് കൈകൊണ്ട നിലപാടും ജനങ്ങൾക്ക്‌ പ്രസ്ഥാനത്തോടുള്ള കൂറ് വർധിപ്പിച്ചു എന്ന് എം എൽ എ പറഞ്ഞു.സ്വാഗത സംഘം ചെയർമാൻ പി.ഇബ്രാഹിം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായി.അഷ്കർ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് വിവിധ മേഖലയിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ശാഖയിലെ മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനായ കെ അഹ്‌മദ്‌ ഹാജിയെ എം. എൽ. എ. ആദരവ് അർപ്പിച്ചു.മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എ.ഖാലിദ്, ജോ: സെക്രട്ടറി ടി.അസീസ്, മുൻസിപ്പൽ പ്രവാസി ലീഗ് സെക്രട്ടറി സി.അബ്ദുള്ള ഹാജി, അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി എം.കെ.അബ്ദുൾ റഹ്മാൻ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.കെ.അഷറഫ്, കർഷക തൊഴിലാളി എസ് ടി യു സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് കുഞ്ഞി, യാസീൻ മീനാപ്പീസ്, തൻവീർ മീനാപ്പീസ്, എം.ഇബ്രാഹിം കുട്ടി, കെ.അഹമ്മദ് ഹാജി, ഹാരിസ് ബദരിയാനഗർ, റംഷീദ് തോയമ്മൽ, ടി.അബൂബക്കർ ഹാജി, ടി.അബ്ദുൾ ഖാദർ ഹാജി, ഹസൈനാർ കൂളിയങ്കാൽ, റയീസ് കണ്ടത്തിൽ, ഉനൈസ് സി, ശാഹിദ് കെ ,ആഷിഖ് സി കെ ,ശംനാദ് കെ ,ജൂബൈർ ടി, ഫാത്തിഹ ഫദ് വ ഫൈ സൽ, എന്നിവർ പ്രസംഗിച്ചു.ഫൈസൽ ചേരക്കടാത്ത് സ്വാഗതവും, ശക്കീർ കെ നന്ദിയും പറഞ്ഞു.

Back to Top