പാലക്കുന്ന് ക്ഷേത്ര കഴകങ്ങൾക്ക് കിഴിലുള്ള തറവാടുകളിൽ വയനാട്ടുകുലവൻ തെയ്യംകെട്ടുകൾക് മാർച്ച് മുതൽ തുടക്കം

Share

 

പാലക്കുന്ന് : കോവിഡ് മഹാമാരിയെ തുടർന്ന് ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും ദേവസ്ഥാനങ്ങളിലും നിലച്ച തെയ്യക്കോലങ്ങൾ തിരിച്ചു വരവായി .
പാലക്കുന്ന് ക്ഷേത്ര കഴകങ്ങൾക്ക് കിഴിലുള്ള 12 തറവാടുകളിലാണ് മാർച്ച് മുതൽ വയനാട്ട് കുലവൻ തെയ്യം കെട്ട് ഉത്സവങ്ങൾ നടക്കുന്നത്
2020 ൽ തിയ്യതി നിശ്ചയിച്ച തറവാടുകളിൽ കോവിഡ് വ്യാപനം മൂലം തെയ്യംകെട്ട് ഉത്സവം നടന്നില്ല അതാണ് ഇപ്പോൾ നടത്തുന്നത്.
കൊളത്തൂർ കണ്ണംവള്ളി തറവാട് ഒഴികെ മറ്റു പതിനൊന്നു തറവാടുകളിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ തിയ്യതികളും പ്രധാന കോലധാരികളും.

1 ,സുള്ള്യ കുമ്പളശേരി മാർച്ച് 3 മുതൽ 5 വരെ
മുരളി കുറ്റിക്കോൽ ,സുകുമാരൻ കർണമൂർത്തി

2 , കിഴക്കേ വെള്ളിക്കോത്ത് മാർച്ച് 10 മുതൽ 12 വരെ
ജയൻ കുറ്റിക്കോൽ, ശരത് തെക്കുംകര

3, കുറ്റിക്കോൽ ചേലിട്ട്കാരൻ വീട് മാർച്ച് 16 മുതൽ 19 വരെ
സച്ചിൻ കാവിൽ ,ജയൻ കുറ്റിക്കോൽ

4 , ജാൽസൂർ വാഴവളപ്പിൽ തറവാട് മാർച്ച് 24 മുതൽ 26 വരെ
ഷിജു കൂടാനം ,ജയൻ കുറ്റിക്കോൽ

5 , പാണത്തൂർ നൂവംബയൽ ഏപ്രിൽ 5 മുതൽ 7 വരെ
സന്തോഷ് ബാര ,ജയൻ കുറ്റിക്കോൽ

6 , പാക്കം പള്ളിപ്പുഴ ഏപ്രിൽ 9 മുതൽ 11 വരെ
മുരളി കുറ്റിക്കോൽ ,ബാലൻ കൂടാനം

7 ,രാവണീശ്വരം താനത്തിങ്കാൽ ഏപ്രിൽ 23 മുതൽ 25 വരെ
രാജേഷ് കുറ്റിക്കോൽ ,ബാലൻ കൂടാനം

8 , തൃക്കണ്ണാട് കൊളത്തുങ്കാൽ ഏപ്രിൽ 30 മുതൽ മെയ് 2 വരെ
ജയൻ കുറ്റിക്കോൽ ,കുമാരൻ താന്നുർ

9 , പട്ള ഭണ്ഡാരവീട് തറവാട് മെയ് 5 മുതൽ 7 വരെ
ഷിജു കൂടാനം ,ചതുർഭുജൻ കർണമൂർത്തി

10 , ചിത്താരി പൊയ്യക്കര മെയ് 9 മുതൽ 11 വരെ
ശരത് തെക്കുംകര ,സുകുമാരൻ കർണമൂർത്തി

11 ,കോരിച്ചാൽ വയനാട്ടു കുലവൻ ദേവസ്ഥാനം മെയ് 16 മുതൽ 18 വരെ
ജയൻ കുറ്റിക്കോൽ ,സുകുമാരൻ കർണമൂർത്തി.

Back to Top