ലോക പ്രമേഹ ദിനത്തിൽ വ്യത്യസ്ഥ ആശയവുമായി – ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം

Share

ലോക പ്രമേഹ ദിനത്തിൽ വ്യത്യസ്ഥ ആശയവുമായി – ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം

ലോക പ്രമേഹദിനത്തിൽ കുടുംബാരോഗ്യകേന്ദ്രം ആനന്ദാശ്രം – ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് തണ്ണോട്ട് സംയുക്തമായി സംഘടിപ്പിച്ച **കൂട്ടയോട്ടം** ശ്രദ്ധേയമായി.
അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ്-പ്രസിഡന്റ് ശ്രീ.സബീഷ് .കെ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘടാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പുഷ്പ, ഒന്നാം വാർഡ് മെമ്പർ ശ്രീമതി. മിനി.പി, ഉദയ തണ്ണോട്ട് പ്രസിഡന്റ് ശ്രീ.ഗോപി.കെ, ആശ പ്രവർത്തകരായ ശ്രീമതി.ഉഷ ബാലകൃഷ്ണൻ, ശ്രീമതി.ശോഭന ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
ആനന്ദാശ്രം കുടുംബാരോഗ്യകേന്ദ്രം ജെ.എച്.ഐ ശ്രീ. അശോകൻ പ്രമേഹദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, വ്യായാമങ്ങളുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.
തണ്ണോട്ട് നിന്നും ആരംഭിച്ച കൂട്ടയോട്ടം ചിത്താരി കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ സമാപിച്ചു.തുടർന്ന് ഉദയ തണ്ണോട്ട് സെക്രട്ടറി സുമേഷ് കെ വി നന്ദി അറിയിച്ചു.

Back to Top