പള്ളിക്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മഹേഷ് തച്ചങ്ങാടിന്.

പള്ളിക്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മഹേഷ് തച്ചങ്ങാടിന്. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല യുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി പി പ്രദീപ് കുമാർ – മഹേഷ് കുമാർ തച്ചങ്ങാടിന് മിനിട്സ് ബുക്ക് കൈമാറി പ്രസിഡന്റ് സ്ഥാനം ഏൽപ്പിച്ചു. ചടങ്ങിൽ കെപിസിസി മെമ്പർ ഹക്കീം കുന്നിൽ, മുൻ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്ദ്രൻ തച്ചങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി എം ഷാഫി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബി.ബിനോയ്, സുജിത്ത് കുന്നുപാറ.ശശി കളത്തിങ്കൽ, അഖിലേഷ് തച്ചങ്ങാട് തുടങ്ങിയവർ സംസാരിച്ചു