തച്ചങ്ങാട് ജി.എച്ച്. എസ്. എസിൽ പത്താം തരം വിദ്യാർത്ഥിനിയായ അഭിരാമിയ്ക്ക്‌ കാർട്ടൂൺ രചന മത്സരത്തിൽ ഒന്നാം സ്ഥാനം

Share

പാലക്കുന്ന് : കാസർകോട് റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചന മത്സരത്തിൽ കെ. വി. അഭിരാമിക്ക് ഒന്നാം സ്ഥാനം. വിശപ്പ് എന്ന വിഷയത്തിൽ വരച്ച കാർട്ടുണിനാണ് ഒന്നാം സ്ഥാനത്തിനർഹയായത്.

തച്ചങ്ങാട് ജി.എച്ച്. എസ്. എസിൽ പത്താം തരം വിദ്യാർത്ഥിനിയായ അഭിരാമി കുതിരക്കോട് അംബുജാക്ഷന്റെയും ഭാരതിയുടെയും മകളാണ്. 2023 ജനുവരിയിൽ കോഴിക്കോട് നടന്ന 61-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ

ഇതേ വിഭാഗത്തിൽ അഭിരാമി എ ഗ്രേഡ് നേടിയിരുന്നു. ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിരാമി മത്സരിക്കും.

Back to Top