കാവൽ ഉദുമ പദ്ധതി’ യിൽ കാൻസർ നിർണയ ക്യാമ്പ് തുടങ്ങി

Share

ഉദുമ : ഗ്രാമപഞ്ചായത്തിന്റെ ‘കാവൽ ഉദുമ പദ്ധതി’യുടെ ഭാഗമായി ഉദുമ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാൻസർ നിർണയ പഞ്ചായത്ത് തല ക്യാമ്പ് പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആറാം വാർഡിലെ കുണ്ടുകുളംപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷ ബീവി അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ

വി. കെ. അശോകൻ, മുഹമ്മദ്‌ ബഷീർ, നിർമല അശോകൻ, പുഷ്പാവതി, ഉദുമ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സി.എം. കായിഞ്ഞി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇൻ ചാർജ് എം. റെജികുമാർ, കെ. സ്വാതി, എം. പി. ബാലകൃഷ്ണൻ, എം. സുലോചന, ടി. ചിന്താമണി, ഷാന്റി ഡാനിയൽ എന്നിവർ പ്രസംഗിച്ചു. ഡോ. ദിവ്യയുടെ നേതൃത്വത്തിൽ സ്തനാർബുദം, ഗർഭാശയഗള കാൻസർ, വായിലെ കാൻസർ രോഗങ്ങളുടെ പ്രാഥമിക പരിശോധന നടത്തി. തുടർ നടപടികളും ഉണ്ടായിരിക്കും.

പടം : കാവൽ ഉദുമ പദ്ധതിയുടെ പഞ്ചായത്ത് തല കാൻസർ നിർണയ ക്യാമ്പ് പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

 

Back to Top