ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൻ്റെ ( ഐ സി സി പി ) പന്ത്രണ്ടാം വാർഷിക ആഘോഷ പരിപാടികൾ ആരംഭിച്ചു.

ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൻ്റെ ( ഐ സി സി പി ) പന്ത്രണ്ടാം വാർഷിക ആഘോഷ പരിപാടികൾ ആരംഭിച്ചു.
അമ്പലത്തറ: പാറപ്പള്ളി മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ സാമൂഹിക സാംസ്കാരിക കാരുണ്യമേഘലയിൽ ശ്രദ്ധേയമായപ്രവർത്തനങ്ങൾ നടത്തിവരുന്ന പാറപ്പള്ളി ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൻ്റെ (ഐ സി സി പി ) പന്ത്രണ്ടാം വാർഷിക ആഘോഷങ്ങൾക്ക് പ്രസിഡണ്ട് എ, ഉമ്മർ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ചു.
പ്രശസ്ത കാഥികൻ സുബൈർ മാസ്റ്റർ തോട്ടിക്കൽ അവതരിപ്പിച്ച ഇസ്ലാമിക കഥാപ്രസംഗം ശ്രോദ്ധാക്കളെ ആവേശം കൊള്ളിച്ചു .
പാറപ്പള്ളി മുദരീസ് ഹസ്സൻ അർശദി പരിപാടി ഉൽഘാടനം ചെയ്തു.മുസ്തഫ പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കാട്ടിപ്പാറ സ്വാഗതം പറഞ്ഞു.പി എച്ച്, അബ്ദുൽ ഖാദിർ ഹാജി, കെ എ, ഹമീദ് ഹാജി കാലിച്ചാൻ പറ, എം കെ, ഹസൈനാർ കുണ്ടടുക്കം എന്നിവർ സംസാരിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി ഹാജി കെ, അബൂബക്കർ മാസ്റ്റർ, പാറപ്പള്ളിജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി എ, മുഹമ്മദ് കുഞ്ഞി ഹാജി, ട്രഷർ സ്വാലിഹ് വൈറ്റ് ഹൗസ് ,സെക്രട്ടറി കെ എം, അബ്ദുൽ റഹിമാൻ, നാസർമയൂരി ,അബ്ബാസ് സി എച്ച് എന്നിവർ സംബന്ധിച്ചു.
ഇന്ന് രാത്രി 8 മണിക്ക്നടക്കുന്ന സമാപനസമ്മേളനം പാറപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി ഉൽഘാടനം ചെയ്യും.
എ, ഉമ്മർപാറപ്പള്ളി അദ്ധ്യക്ഷത വഹിക്കും.ഉസ്താദ് അൻവർ മുഹിദ്ദീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് ദിക്റ് ദുആ മജ്ലിസ് നടക്കും.’
സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ തങ്ങൾ അൽ ബുഖാരി
കടലുണ്ടി നേത്രത്വം നൽകും.