കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യത

Share

 

കാലാവസ്ഥ അറിയിപ്പ് കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യത.

കേരളത്തിൽ നവംബർ 12, 13 തീയതികളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ‘ശക്തി കൂടിയ ന്യൂനമർദ്ദം’ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം / ചക്രവാതചുഴിയായി നവംബർ 13 ന് പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to Top