മൂന്നാം കടവ് മിനിഡാം നിർമ്മാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾക്ക് സംസ്ഥാന പ്ലാനിംഗ് ബോർഡ് അനുമതി നൽകി

Share

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മൂന്നാം കടവ് മിനിഡാം നിർമ്മാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾക്ക് സംസ്ഥാന പ്ലാനിംഗ് ബോർഡ് അനുമതി നൽകി. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിച്ചാണ് അനുമതി ഇൻവെസ്റ്റിഗേഷന്

കാസറഗോഡ് വികസന പാക്കേജ് ജില്ലാതല സമിതി ഉടൻ ഭരണാനുമതി നൽകുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ഒരു മാസത്തിനകം ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി ആരംഭിക്കും . ജില്ലയിൽ വരൾച്ചയും ഭൂജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചന്ദ്രഗിരി പുഴയിൽ പുല്ലൂർപെരിയ ഗ്രാമ പഞ്ചായത്തിലെ മൂന്നാം കടവിൽ ജലസംഭരണത്തിനായി മിനി ഡാം സ്ഥാപിക്കാൻ ഇൻവെസ്റ്റിഗേഷൻ നടത്തുന്നത് 2023 -24 ബജറ്റ് വിഹിതമായി 75 ലക്ഷം രൂപയാണ് ഇൻവെസ്റ്റിഗേഷന് വകയിരുത്തിയിട്ടുള്ളത്

Back to Top