ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പാത്രം, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറിനെ നേർച്ചക്ക് ക്ഷണിച്ച വീട്ടുകാർക്ക് ഹരിത പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ

Share

ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പാത്രം, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറിനെ നേർച്ചക്ക് ക്ഷണിച്ച വീട്ടുകാർക്ക് ഹരിത പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറിനെ നേർച്ചക്ക് ക്ഷണിച്ച വീട്ടുകാർക്ക് ഹരിത പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ! ഒളവറയിലാണ് സംഭവം. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പാത്രത്തിൽ ആഹാരം കൊടുത്തതാണ് പ്രസിഡൻറ് സത്താർ വടക്കുമ്പാടിനെ ചൊടിപ്പിച്ചത്.ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയ അദ്ദേഹം വീട്ടുകാരിൽ നിന്ന് പിഴ ഈടാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച ശേഷമാണ് മടങ്ങിയത്. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വിട്ടുടമസ്ഥന് ഫൈൻ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് കൈമാറി.ജില്ലയിൽ ഹരിത പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കുന്ന പഞ്ചായത്താണ് തൃക്കരിപ്പൂർ. കോടതി ഉത്തരവ് പ്രകാരം ടൗണിലെ പരസ്യബോർഡുകൾ എടുത്ത് മാറ്റി തൃക്കരിപ്പൂർ മാതൃക കാട്ടിയിരുന്നു.

Back to Top