കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസ് സ്ഥാനം ഒഴിഞ്ഞു. പുതിയ ജില്ലാ പോലീസ് മേധാവിയായി ശ്രീ. പി. ബിജോയ് ഐപിഎസ് ചുമതലയേറ്റു

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസ് സ്ഥാനം ഒഴിഞ്ഞു. പുതിയ ജില്ലാ പോലീസ് മേധാവിയായി ശ്രീ. പി. ബിജോയ് ഐപിഎസ് ചുമതലയേറ്റു.
എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ സമ്മാനിച്ച കാസറഗോഡിനോട് വിട പറയുകയാണ്. 2022 ജനുവരി മുതൽ 2023 നവംബർ മാസം വരെയുള്ള ഏതാണ്ട് രണ്ട് വർഷക്കാലം ജില്ലയുടെ ഭാഗമായി ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇക്കാലയളവിൽ നിങ്ങളെല്ലാവരും എനിക്ക് നൽകിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി പറയുന്നു. എല്ലാവർക്കും ആശംസകൾ.
ഡോ: വൈഭവ് സക്സേന ഐപിഎസ്
ജില്ലാ പോലീസ് മേധാവി കാസറഗോഡ്