കരിപ്പോടി മുച്ചിലോട്ട് ക്ഷേത്ര ഉദയാസ്തമന ഉത്സവം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഉദയാസ്തമന ഉത്സവം നിവേദ്യ വിതരണത്തോടെ സമാപിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക യോഗം ആചാര സ്ഥാനികരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് അമ്പു ഞെക്ലി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ മേൽബാര അധ്യക്ഷനായി. സെക്രട്ടറി വി. വി. കൃഷ്ണൻ, ട്രഷറർ തമ്പാൻ ചേടിക്കുന്ന്, കുഞ്ഞികൃഷ്ണൻ മുച്ചിലോട്ട്, രവി കളനാട്, ബാലചന്ദ്രൻ കണിയമ്പാടി, നാരായണൻ കണിയമ്പാടി, പുരുഷോത്തമൻ വെടിക്കുന്ന്, അമ്പുഞ്ഞി അമ്പങ്ങാട്, അശോകൻ കളനാട്, ശാന്തകുമാരി കണിയമ്പാടി, ഷൈന മുരളി, രാമകൃഷ്ണൻ കണിയമ്പാടി , എം. എസ്. ശശി എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികളും ഉണ്ടായിരിരുന്നു.
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. 56 വർഷമായി ക്ഷേത്ര ആചാര നിർവഹണത്തിൽ സജീവ സാന്നിധ്യമായ പി. വി. കൃഷ്ണകുറുപ്പിനെയും
ചെമ്മനാട് പ്രാദേശിക സമിതി പ്രസിഡന്റായിരുന്ന കുഞ്ഞിക്കണ്ണനെ യും ആദരിച്ചു.
വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പടം : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സാംസ്‌കാരിക യോഗം പ്രസിഡന്റ് അമ്പു ഞെക്ലി ഉദ്ഘാടനം ചെയ്യുന്നു