കാസർഗോഡ് ജില്ലയിലെ പ്രവാസികളുടെ സംഘനയായ ശക്തി കാസറഗോഡ് ” പൊന്നോണം – 2023 അജ്മാൻ കൾച്ചറൽ സെന്ററിൽ വെച്ച് ആഘോഷിച്ചു

കാസർഗോഡ് ജില്ലയിലെ പ്രവാസികളുടെ സംഘനയായ ശക്തി കാസറഗോഡ് ” പൊന്നോണം – 2023 അജ്മാൻ കൾച്ചറൽ സെന്ററിൽ വെച്ച് കേരളത്തിന്റെ ചരിത്രവും സംസ്കാരവും കുട്ടിച്ചേർത്ത് രൂപപ്പെടുത്തിയ വർണ്ണാഭമായ പരിപാടികൾ അവതരിപ്പിച്ച് കൊണ്ട് ആഘോഷിച്ചു.
ആഘോഷപരിപാടി സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ടമേളവും, പുലിക്കളിയും, താലപ്പൊലിയേന്തിയ ബാലികമാരുടെ അകംമ്പടിയോടെ മഹാബലി തിരുമേനിയെ എഴുന്നെള്ളിച്ച് കൊണ്ടുള്ള ഘോഷയത്രയോട്കൂടി സാംസ്കാരിക സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിൽ മുഖ്യാഥിതിയായായിരുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീ നാലാപ്പാടൻ പത്മനാഭൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്വാഗതം ശക്തി ജനറൽ സെക്രട്ടറി ശ്രീ കുഞ്ഞിരാമൻ ചുള്ളിയും , അദ്ധ്യക്ഷത പ്രസിണ്ടന്റ് ശ്രി . വിജയകുമാർ പാലക്കുന്നും നിർവ്വഹിച്ചു. തുടർന്ന് ആശ്രയ കാസറഗോഡ് പ്രസിണ്ടന്റ് ശ്രീ പുരുഷോത്തമൻ പടിഞ്ഞാർ, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ശ്രീ ശ്രീനാഥ് കാടംച്ചേരി, പ്രവാസി വ്യവസായി ശ്രി മണിക്കണ്ഠൻ മേലത്ത്, പൊന്നോണം ജനറൽ കൺവീനർ ശ്രീ. കുഞ്ഞികൃഷ്ണൻ ചീമേനി, ഫിനാൻസ് കൺവീനർ ശ്രീ കുമാരൻ എ.വി എന്നിവർ സംസാരിച്ചു. പ്രസ്തുത
സാംസ്കാരിക സമ്മേളനത്തിൽ 2021-2022 അദ്ധ്യയന വർഷങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലും അതു പോലെ മറ്റു മേഖലകളിലും സ്തുത്ത്യർഹമായ പഠന മികവ് തെളിയിച്ചവർക്കും ഉള്ള സ്കൊളാസ്റ്റിക്ക് അവാർഡ് വിതരണം നിർവ്വഹിച്ച് കൊണ്ട് വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.
സാംസ്കാരിക പരിപാടി ശക്തി ട്രഷറർ ശ്രീ രാമകൃഷ്ണൻ പെരിയയുടെ നന്ദി പ്രസംഗത്തോടെ ഉപസംഹരിച്ചു.
പൊന്നോണം – 2023 യുടെ ഭാഗമായി ഒരുക്കിയ ഓണസദ്യ കാർഷികമായി മലയാളികൾക്ക് ഉണ്ടായിരുന്ന പെരുമ ഓണ സദ്യയുടെ വിഭവ സമ്യദ്ധിയിൽ പല രസഭാവങ്ങളിൽ രുചിച്ചറിയാൻ സാധിച്ചു. ആയിരത്തിൽപരം പേർക്ക് ഒരുക്കിയ ഓണസദ്യ ആഘോഷത്തെ മികവുറ്റതാക്കി.
നാടിന്റെ പ്രദേശിക സംസ്ക്കാരത്തിനും , ചരിത്രത്തിനുമനുസരിച്ച് രൂപപ്പെടുത്തിയ കലാവിരുന്നിൽ ശക്തി കുടുംബാംഗങ്ങളും കുട്ടികളും ചേർന്ന് ഒരുക്കിയ ഓണപ്പൂക്കളം, ആകർഷകമായി വിവിധയിനം ന്യത്തന്യത്യങ്ങൾ എന്നിവ പ്രേക്ഷകരെ ആനന്ദിപ്പിച്ചു. കൂടാതെ ആഘോഷത്തിന്റെ അവസാനയിനമായ മ്യുസിക്ക്- ഷോ അവതരിപ്പിച്ച പ്രശസ്ത പിന്നണി ഗായകനും , മ്യുസിക്ക് കംമ്പോസറും ഗിറ്റാറിസ്റ്റുമായ ശ്രീ സാം – ശിവയും സംഘവും വിവിധ ഭാഷകളിൽ അവതരിപ്പിച്ച സംഗീത പരിപാടി കാണികളെ ആഘോഷത്തിന്റെ പാര്യമ്യത്തിൽ എത്തിച്ചു.