സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണം 2022 പ്രകാരമുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ജനകീയ ചർച്ച ജി യു പി എസ് കൂട്ടക്കനിയിൽ വച്ച് നടന്നു

Share

കൂട്ടകനി : സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ ശില്പശാല, പാഠ്യപദ്ധതി പരിഷ്കരണം 2022 പ്രകാരമുള്ള ജനകീയ ചർച്ച ജി യു പി എസ് കൂട്ടക്കനിയിൽ വച്ച് നടന്നു. രക്ഷിതാക്കൾ, അധ്യാപകർ വിദ്യാർഥികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എസ് സി ഇ ആർ ടി യുടെ നിർദ്ദേശം കേരളത്തിലെ എല്ലാ സ്കൂളുകളിൽ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്കൂളുകളിലും പാഠ പദ്ധതി പരിഷ്കരണ കൂട്ടായ്മകൾ നടന്നുവരികയാണ്.
കൂട്ടക്കനിയിൽ നടന്ന പാഠ്യപദ്ധതി ചട്ടക്കൂട് ജനകീയ ചർച്ചയിൽ നൂറിലധികം പേർ പങ്കെടുത്തു രണ്ടര മണിക്കൂർ പല ഗ്രൂപ്പുകളിലായി ചർച്ച നടന്നു. ഉയർന്നുവന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് അവതരിപ്പിച്ചു. രാജേഷ് കൂട്ടക്കനി ചർച്ചകൾക്ക് നേതൃത്വം നൽകി.
പാഠ്യപദ്ധതി പരിഷ്കരണ ശില്പശാല പള്ളിക്കര പഞ്ചായത്ത് മെമ്പർ വി സൂരജ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് പി സുധാകരൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇ വി പ്രകാശൻ, എം പി ടി എ പ്രസിഡണ്ട് ബീന തുടങ്ങിയവർ സംസാരിച്ചു.

Back to Top