LDF അനിശ്ചിതകാല ധർണ്ണ സമരം സി.പിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം:മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മാലിന്യപ്രശ്നങ്ങളും ലീഗ്പ ഭരിക്കുന്ന ഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും LDF മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി.സഘടിപ്പിച്ച അനിശ്ചിതകാല ധർണ്ണ സമരം സി.പിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി കൺവീനർഹമീദ് പെരിങ്കടി സ്വാഗതവും സഖാവ് സാദിഖ് ചെറുഗോളി അധ്യക്ഷതയും വഹിച്ചു. എൽ ജെ ഡി ജില്ല ജോയിൻ്റ് സെക്രട്ടറി അലി കുമ്പള ,സി.പിഐ നേതാക്കളായ രാമകൃഷ്ണ കടമ്പാർ .എൻ സി പി ജില്ല സെക്രട്ടറി സുബൈർ പടപ്പ്,ജെ ഡി എസ് നേതാക്കളായ ഡോക്ടർ ഖാദർ ,കെ ‘ബാലകൃഷണൻ ‘മഹമ്മൂദ് കൈക്കബ, ഗംഗാധരൻ പി.ചീററ, ഫറൂഖ് ഷിറിയ, അഷറഫ് മുട്ടം ,ഷഹിദ് റിജു മഞ്ചേശ്വരം, സിദ്ധിക്ക് കൈക്കബ,പ്രശാന്ത് കനില, ഹരീഷ് ഷെട്ടി, തുടങ്ങിയ നേതാക്കൾ സംസാരിച്ചു.രാവിലെ ഉപ്പള കേന്ദ്രികരിച്ച് വൻ പ്രതിഷേധറാലി പഞ്ചായത്ത് പരിസരത്ത് അവസാനിച്ചു’